മേൽപ്പറമ്പ് : കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ മേൽപ്പറമ്പ് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗത്തിൽ സ്റ്റാർ ഓഫ് കേരളയുടെ 2022/23 വർഷത്തെ മൈ കെയർ ഉൽപ്പന്നത്തിനു ബെസ്റ്റ് പ്രോഡക്റ്റ് അവാർഡ് ലഭിച്ച കമ്പനി ഡയറക്ടറും കേരള വ്യാപാര വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് മെമ്പറുമായ ജാബിർ സുൽത്താന് വ്യാപാര വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സജി പൊന്നാട ഇട്ട് ആദരിക്കുകയും സ്നേഹാദരവ് നൽകുകയും ചെയ്തു.
മേൽപ്പറമ്പ് യൂണിറ്റ് അംഗത്തിന്റെ ഈ അംഗീകാരം കേരളത്തിന്റെ തന്നെ അഭിമാനമാണെന്ന് യോഗം വിലയിരുത്തി.
വ്യാപാര വ്യവസായി ഏകോപനസമിതി മേൽപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ നസീർ M A അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി K. J സജി ഉദ്ഘാടനം ചെയ്തു. മുനീർ (ബെസ്റ്റ് ബേക്കറി ) കണക്ക് അവതരിപ്പിച്ചു മേൽപ്പറമ്പ് യൂണിറ്റ് ജനറൽ സെക്രട്ടറി ഉദയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ബാലകൃഷ്ണൻ( ജില്ലാ സെക്രട്ടറി ) കുഞ്ഞിരാമൻ ആകാശ് ( ജില്ലാ സെക്രട്ടറി) ഗോപിനാഥൻ( ജില്ല ഓഫീസ് മാനേജർ ) മുതലായവർ പ്രസംഗിച്ചു K. M. അബ്ബാസ് സ്വാഗതവും ജാബിർ നന്ദിയും പറഞ്ഞു