ഗസ്സയില്‍നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് പ്രാബല്യത്തില്‍ വരും

ഗസ്സയില്‍നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് പ്രാബല്യത്തില്‍ വരും

ത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് മാനുഷിക വെടിനിര്‍ത്തല്‍ ഇന്ന് പ്രാബല്യത്തില്‍ വരും. ഇന്ന് പ്രാദേശിക സമയം രാവിലെ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഹമാസ് അറിയിച്ചു.നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തലിനാണ് പ്രഖ്യാപനം. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഹമാസ് ബന്ധികളാക്കിയ നാല് പേരെയും ഇസ്രയേല്‍ ജയിലിലുള്ള 150 പാലസ്തീനികളെയും മോചിപ്പിക്കും. ഭക്ഷണവും ആവശ്യവസ്തുക്കളും റഫ അതിര്‍ത്തിയിലൂടെ ഗസയിലെത്തിക്കും. അതേസമയം ഹമാസിനുമേല്‍ പൂര്‍ണവിജയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

തടവുകാരുടേയും കൈമാറ്റങ്ങള്‍ക്കനുസൃതമായി വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയ ശേഷം ഉണ്ടാകുന്ന നിര്‍ണ്ണായകമായ നീക്കമാണ് വെടിനിര്‍ത്തല്‍. ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ വ്യവസ്ഥകളിന്മേലാണ് വെടിനിര്‍ത്തല്‍. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഈജിപ്തും അമേരിക്കയും പങ്കുവഹിച്ചു.

https://www.mediaoneonline.com/world/four-day-pause-in-the-fighting-in-gaza-will-begin-tomorrow-news237552

https://www.mediaoneonline.com/world/four-day-pause-in-the-fighting-in-gaza-will-begin-tomorrow-news237552

ച്ച

Leave a Reply