പ്രതീക്ഷയോടെ രാജ്യം തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനംഅന്തിമ ഘട്ടത്തിലേക്ക്

പ്രതീക്ഷയോടെ രാജ്യം തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനംഅന്തിമ ഘട്ടത്തിലേക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലേക്ക്.ഇന്നലെ രാത്രി തുരക്കുന്നതിനിടെ തടസ്സം തീര്‍ത്ത ഇരുമ്ബുപാളി മുറിച്ചുമാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. മൂന്നു മണിക്കൂര്‍ വൈകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിനകത്തേക്ക് പൈപ്പ് കടത്തിവിട്ട് തൊഴിലാളികളെ രക്ഷപെടുത്താനാണ് ശ്രമം. 12 മീറ്റര്‍ കൂടി തുരന്നാല്‍ പൈപ്പ് തൊഴിലാളികളുടെ അടുത്ത് എത്തും. തുരങ്കത്തില്‍ കഴിയുന്ന നാല്‍പ്പത്തി ഒന്ന് തൊഴിലാളികളും സുരക്ഷിതരാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

11 ദിവസം നീണ്ട രക്ഷാദൗത്യത്തില്‍ അവസാന ഘട്ടത്തിലേക്ക് എത്തുന്നത്.തൊഴിലാളികളെ പരിശോധിക്കാനായി 15 ഡോക്ടര്‍മാര്‍ അപകടസ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. കൂടാതെ, എട്ട് കിടക്കകളുള്ള ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസുകളും ഹെലികോപ്ടറും തയാറാക്കിയിട്ടുണ്ട്. 

Leave a Reply