കാസർകോടിനെ നടുക്കി നഗരമധ്യത്തിൽ വമ്പൻ അപകടം; പൊലിഞ്ഞത് രണ്ട് ജീവനുകൾ

കാസർകോടിനെ നടുക്കി നഗരമധ്യത്തിൽ വമ്പൻ അപകടം; പൊലിഞ്ഞത് രണ്ട് ജീവനുകൾ

കാസര്‍കോട്:   ചുമര്‍ ഇടിഞ്ഞുവീണ് കല്ലിനടിയില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു. മരിച്ചത് പൈപ് ലൈനിൽ കുഴിയെടുക്കുന്നതിനിടെ. കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കർണാടക കൊപ്പൽ നിംഗപൂരിലെ ലക്ഷ്മപ്പ (43), ചികമംഗ്ളുറു എസ് എൽ ആർ ഡ്രൈവിംഗ് സ്കൂളിന് സമീപത്തെ കൊട്ടാരയ്യയുടെ മകൻ ബി എം ബസയ്യ (40) എന്നിവരാണ് മരിച്ചത്.

കാസര്‍കോട് മാര്‍കറ്റ് റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ ഇതിന് സമീപമുണ്ടായിരുന്ന വലിയ മതില്‍ തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ സമീപവാസികളും ചുമട്ടുതൊഴിലാളികളും പൊലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്തത്. ഇടുങ്ങിയ വഴിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു. ഫയര്‍ഫോഴ്‌സിന് ഈ ഭാഗത്തേക്ക് എത്താന്‍ ഏറെ ബുദ്ധിമുട്ടി. 

Leave a Reply