കണ്ണൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

കണ്ണൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ പാനൂര്‍ പുത്തൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം.കൊളവല്ലൂരിലെ ഹാദി ഹംദാന്‍ (8) ആണ് മരിച്ചത്. ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദില്‍ മരിച്ചു.

സ്‌ക്കൂട്ടര്‍ ഓടിച്ച ഹാദിയുടെ പിതാവ് അന്‍വറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.അന്‍വര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദില്‍ മരിക്കുകയായിരുന്നു.പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

Leave a Reply