പ്രണയബന്ധത്തില്‍ എതിര്‍പ്പ്; കാമുകിയുടെ വീട്ടുകാര്‍ 25കാരനെ കുത്തിക്കൊന്നു

പ്രണയബന്ധത്തില്‍ എതിര്‍പ്പ്; കാമുകിയുടെ വീട്ടുകാര്‍ 25കാരനെ കുത്തിക്കൊന്നു

രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച്‌ വീണ്ടും കൊലപാതകം. 25കാരനെ കാമുകിയുടെ കുടുംബാംഗങ്ങള്‍ കുത്തിക്കൊന്നു. കാമുകൻ സല്‍മാന്‍ ആണ് മരിച്ചത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജഫ്രാബാദില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കഴുത്തിലും നെഞ്ചിലും കുത്തേറ്റ സല്‍മാന്‍ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി സല്‍മാന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തില്‍ എതിര്‍പ്പുള്ള പെണ്‍കുട്ടിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഡിസിപി പറയുന്നു.

പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്നാണ് സല്‍മാനെ ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യവേ, സല്‍മാനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Leave a Reply