പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പൂരി അടിച്ച് വിദ്യാർത്ഥിനി;വീഡിയോ പുറത്ത്

പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പൂരി അടിച്ച് വിദ്യാർത്ഥിനി;വീഡിയോ പുറത്ത്

പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ ചെരിപ്പൂരി അടിച്ച് വിദ്യാർത്ഥിനി. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദാപുര ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. തന്റെ പിറകെ നടന്ന് ശല്യം ചെയ്ത നസീര്‍ എന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ യുവതി പിടികൂടിയത്.

പിടികൂടിയ നസീറിനെ പ്രദേശവാസികളുടെ സാന്നിദ്ധ്യത്തില്‍ തന്നെ ചെരുപ്പൂരി അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.

പെണ്‍കുട്ടി ഹോസ്റ്റലിലേയ്ക്കും കോളേജിലേയ്ക്കും പോകുമ്പോഴും വരുമ്പോഴും 35-കാരനായ നസീര്‍ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത് വരികയായിരുന്നു . സഹികെട്ട വിദ്യാര്‍ത്ഥിനി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുന്ദാപുര നഗരത്തിലെ ഒക്‌വാദി റോഡില്‍ നസീറിനെ നാട്ടുകാരും പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിന് കൈമാറി.

Leave a Reply