തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന വാർത്തകൾ പറക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾ ഇപ്പോൾ ചൂട് പിടിക്കുകയാണ്. വിജയ് അടുത്ത ഡിസംബറില്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് പുതിയ റിപോർട്ടുകൾ.
എന്നാൽ വിജയ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് രാഷ്ട്രീയത്തില്‍ സജീവമാകുക എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. 2020ല്‍ വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പിതാവ് ചന്ദ്രശേഖര്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് തടയുകയാണ് വിജയ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം വിജയ് തന്റെ ആരാധകരുടെ സംഘടനക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കി. സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതാണ് താരത്തെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകമെന്നും റിപ്പോർട്ടുകളുണ്ട്.
സിനിമാ രംഗത്ത് നിന്ന് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. കമല്‍ഹാസന്‍ കളത്തിലിറങ്ങിയെങ്കിലും വേണ്ടത്ര തിളങ്ങാനായില്ല. അല്‍പ്പമെങ്കിലും തിളങ്ങിയ വിജയകാന്ത് ഇപ്പോള്‍ ക്ഷീണിതനാണ്. ശരത് കുമാറടക്കം രാഷ്ട്രീയത്തിലുള്ള സിനിമാ താരങ്ങള്‍ക്ക് വലിയ കുതിപ്പ് നടത്താന്‍ സാധിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വിജയുടെ വരവ്. നിലവിലെ ഭരണകക്ഷിയായ എംകെ സ്റ്റാലിന്റെ ഡിഎംകെയുമായി വിജയ് സഖ്യമുണ്ടാക്കാനാണ് സാധ്യത. കാരണം വിജയ്യും എംകെ സ്റ്റാലിനും അടുത്ത സുഹൃത്തുക്കളാണ്.