പാരസെറ്റാമോളിനടക്കം വിലക്ക്; 14 മരുന്നുകൾ നിരോധിച്ച് കേന്ദ്രം

പാരസെറ്റാമോളിനടക്കം വിലക്ക്; 14 മരുന്നുകൾ നിരോധിച്ച് കേന്ദ്രം

പാരസെറ്റാമോളടക്കം 14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഈ മരുന്നുകൾക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയിൽ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. വിദഗ്‌ധ സമിതിയുടെ ശുപാര്ശയ്ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വിഞ്ജാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്.

സാധാരണ അണുബാധകൾ, ചുമ, പനി എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളിൽ പലതും ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.നിമെസുലൈഡ് പാരസെറ്റമോൾ ഡിസ്പെർസിബിൾ ഗുളികകൾ, ക്ലോഫെനിറാമൈൻ മലേറ്റ് കോഡിൻ സിറപ്പ്, ഫോൽകോഡിൻ പ്രോമെത്താസൈൻ, അമോക്സിസില്ലിൻ ബ്രോംഹെക്സിൻ, ബ്രോംഹെക്സിൻ ഡെക്‌ട്രോമെത്തോർഫാൻ അമോണിയം ക്ലോറൈഡ് മെന്തോൾ, പാരസെറ്റൈൻ ക്ലോറൈഡ് മെന്തോൾ, പാരസെറ്റൈൻ ക്ലോറൈഡ് ബ്രോമെൻ, പാരസെറ്റമിൻ ക്ലോറൈൻ പി. കൂടാതെ സാൽബുട്ടമോൾ ബ്രോംഹെക്സിൻ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.പൊതുതാൽപ്പര്യം കണക്കിലെടുത്ത്, 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ സെക്ഷൻ 26A പ്രകാരം ഈ എഫ്‌ഡിസി മരുന്നുകളുടെ നിർമാണവും വിൽപനയും വിതരണവും നിരോധിക്കണമെന്നായിരുന്നു വിദഗ്‌ധ സമിതിയുടെ ശുപാർശ.

രോഗികളിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നതിന് ചികിത്സാ ന്യായീകരണങ്ങൾ ഒന്നുമില്ലെന്നും സമിതി മന്ത്രാലയത്തെ അറിയിസിച്ചിരുന്നു. ഫലപ്രാപ്തിയും സുരക്ഷയും കൃത്യമായി പരിശോധിക്കാതെ ഇത്തരത്തിൽ നിരവധി എഫ്‌ഡിസികൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം എഫ്ഡിസികളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കാൻ അതാത് സംസ്ഥാന/യുടി പ്രദേശങ്ങളിലെ ബന്ധപ്പെട്ട നിർമ്മാതാക്കളോട് ആവശ്യപ്പെടാൻ എല്ലാ സംസ്ഥാന/യുടി ഡ്രഗ് കൺട്രോളർമാരോടും സിഡിഎസ്‌സിഒ നിർദേശിച്ചിരുന്നു.

നിരോധിച്ച എഫ്ഡിസികളുടെ പൂർണ ലിസ്റ്റ് ഇതാ:-

നിമെസുലൈഡ് + പാരസെറ്റമോൾ ഡിസ്പെർസിബിൾ ഗുളികകൾ (Nimesulide + Paracetamol dispersible tablets)
പാരസെറ്റമോൾ + ഫെനൈലെഫ്രിൻ + കഫീൻ ( Paracetamol + Phenylephrine + Caffeine)
അമോക്സിസില്ലിൻ + ബ്രോംഹെക്സിൻ ((Amoxicillin + Bromhexine)
ഫോൽകോഡിൻ + പ്രോമെതസൈൻ (Pholcodine + Promethazine)
ഇമിപ്രമിൻ + ഡയസെപാം ( Imipramine + Diazepam)
ക്ലോർഫെനിറാമൈൻ മെലേറ്റ്+ ഡെക്‌ട്രോമെത്തോർഫാൻ+ഡെക്‌സ്‌ട്രോമെത്തോർഫാൻ + ഗ്വിഫെനെസിൻ + അമോണിയംമെന്തോൾ
Chlorpheniramine Maleate +Codeine സിറപ്പ്
അമോണിയം ക്ലോറൈഡ് + ബ്രോംഹെക്സിൻ + ഡെക്സ്ട്രോമെത്തോർഫ്
ബ്രോംഹെക്സിൻ + ഡെക്‌സ്ട്രോമെത്തോർഫാൻ + അമോണിയം ക്ലോറൈഡ് + മെന്തോൾ (Bromhexine +Dextromethorphan +Ammonium Chloride + Menthol)
ഡെക്‌സ്ട്രോമെത്തോർഫാൻ + ക്ലോർഫെനിറാമൈൻ + ഗ്വിഫെനെസിൻ+ അമോണിയം ക്ലോറൈഡ് (Dextromethorphan +Chlorpheniramine + Guaifenesin+ Ammonium Chloride)
കഫീൻ + പാരസെറ്റമോൾ + ഫെനൈലെഫ്രിൻ + ക്ലോർഫെനിറാമൈൻ (Caffeine + Paracetamol + Phenylephrine + Chlorpheniramine)
പാരസെറ്റമോൾ + ബ്രോംഹെക്‌സിൻ + ഫെനൈലെഫ്രിൻ + ക്ലോർഫെനിറാമിൻ+ ഗ്വാഫെനെസിൻ (Paracetamol + Bromhexine +Phenylephrine +Chlorpheniramine+Guaifenesin)
സാൽബുട്ടമോൾ + ബ്രോംഹെക്സിൻ (Salbutamol + Bromhexine)
ക്ലോർഫെനിറാമൈൻ + കോഡിൻ ഫോസ്ഫേറ്റ് + മെന്തോൾ (Chlorpheniramine +Codeine phosphate + Menthol)
ഫെനിറ്റോയിൻ + ഫിനോബാർബിറ്റോൺ സോഡിയം (Phenytoin + Phenobarbitone sodium)
പാരസെറ്റമോൾ + പ്രൊപ്പിഫെനാസോൺ + കഫീൻ (Paracetamol + Propyphenazone + Caffeine)
അമോണിയം ക്ലോറൈഡ് + സോഡിയം സിട്രേറ്റ് + ക്ലോർഫെനിറാമൈൻ മാലേറ്റ് + മെന്തോൾ (Ammonium Chloride + Sodium Citrate + Chlorpheniramine Malate + Menthol)
സാൽബുട്ടമോൾ + ഹൈഡ്രോക്‌സിതൈൽത്തിയോഫിലിൻ (എറ്റോഫിലിൻ) + ബ്രോംഹെക്‌സിൻ (Salbutamol + Hydroxyethyltheophylline (Etofylline) + Bromhexine)
Chlorpheniramine Maleate + അമോണിയം ക്ലോറൈഡ് + സോഡിയം സിട്രേറ്റ് (Chlorpheniramine Maleate + Ammonium Chloride + Sodium Citrate)

Leave a Reply