ആകെയുള്ളത് രണ്ട് ബൾബുകൾ; എന്നിട്ടും കറന്റ് ബിൽ ഒരു ലക്ഷം രൂപ; അമ്പരന്ന് വീട്ടുക്കാർ; ഒടുവിൽ സംഭവിച്ചത്….

ആകെയുള്ളത് രണ്ട് ബൾബുകൾ; എന്നിട്ടും കറന്റ് ബിൽ ഒരു ലക്ഷം രൂപ; അമ്പരന്ന് വീട്ടുക്കാർ; ഒടുവിൽ സംഭവിച്ചത്….

ആകെയുള്ളത് രണ്ട് ബൾബുകൾ മാത്രമുള്ള വീട്ടിലേക്ക് കറന്റ് ബില്ല് വന്നത് ഒരു ലക്ഷം രൂപ. കർണാടകയിലെ കൊപ്പൽ എന്ന സ്ഥലത്താണ് സംഭവം. തൊണ്ണൂറ് വയസ്സായ അമ്മയും മകനും താമസിക്കുന്ന വീട്ടിൽ ആകെ രണ്ട് ബൾബ് മാത്രമാണ് ഉള്ളത്.

ഈ വീട്ടിലേക്കാണ് ഒരു ലക്ഷം രൂപ കറന്റ്റ് ബിൽ വന്നത്. കൊപ്പൽ ജില്ലയിലെ ഭാഗ്യനഗറിലാണ് വൃദ്ധയായ ഗിരിജയും കൂലിപ്പണിക്കാരനായ മകനും കഴിയുന്നത്. മെയ്മാസത്തെ വൈദ്യുതബില്ലിലാണ് ഇവർക്ക് ഇത്തരത്തിൽ വലിയൊരു തുക ലഭിച്ചത്.

മകന് കൂലിപ്പണിയാണ്, ഞങ്ങൾ രണ്ട് പേരും മാത്രമാണ് ഈ വീട്ടിലുള്ളത്. നേരത്തെ 70 മുതൽ 80 രൂപയായിരുന്നു വൈദ്യുതി ബില്ല് വന്നിരുന്നത്. തങ്ങളുടെ വീട്ടിൽ എങ്ങനെ ഒരു ലക്ഷത്തിന്റെ ബില്ല് വന്നെന്ന് മനസ്സിലാകുന്നില്ലെന്നും ഗിരിജ പറഞ്ഞു.

സംഭവം വാർത്തയായതോടെ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഇവരുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിച്ചു. സാങ്കേതിക പിഴവ് മൂലമാണ് ഭീമമായ തുക വന്നിരിക്കുന്നതെന്നും ഈ തുക ഇവർ അടക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply