ചില്ലറക്കളിയല്ല;യൂട്യൂബർമാർക്കെതിരെയുള്ള ഇൻകം ടാക്സ് റെയ്ഡിന്റ നടുക്കുന്ന വിവരങ്ങൾ പുറത്ത്

ചില്ലറക്കളിയല്ല;യൂട്യൂബർമാർക്കെതിരെയുള്ള ഇൻകം ടാക്സ് റെയ്ഡിന്റ നടുക്കുന്ന വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ യൂട്യൂബർമാരുടെ വീടുകളിലേക്ക് ഇൻകം ടാക്സ് പരിശോധന നടത്തിയത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇപ്പോഴിതാ ഈ റെയ്‌ഡുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൂടി പുറത്ത് വരികയാണ്.

യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്.

ചില യൂട്യൂബർമാർ നാളിതുവരെ നയാപൈസ പോലും ടാക്സ് അടച്ചിരുന്നില്ല. മറ്റു യൂട്യൂബർമാർക്കും അടുത്തയാഴ്ച മുതൽ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കിൽ അതിന് തയാറാകാൻ ആവശ്യപ്പെടും.

Leave a Reply