മരണത്തിലും പിരിയാതെ ദമ്പതികൾ; ഭാര്യ മരിച്ചതിന് ഒരു മണിക്കൂർ കഴിഞ്ഞ് ഭർത്താവും മരണപെട്ടു; ഒരേ ശവകുടീരത്തിൽ അന്ത്യവിശ്രമം നൽകി ബന്ധുക്കൾ

മരണത്തിലും പിരിയാതെ ദമ്പതികൾ; ഭാര്യ മരിച്ചതിന് ഒരു മണിക്കൂർ കഴിഞ്ഞ് ഭർത്താവും മരണപെട്ടു; ഒരേ ശവകുടീരത്തിൽ അന്ത്യവിശ്രമം നൽകി ബന്ധുക്കൾ

ഒറ്റമണിക്കൂറിന്റെ വ്യത്യാസത്തിൽ ഭാര്യമരിച്ചതിന് തൊട്ടുപിന്നാലെ ഭർത്താവും മരിച്ചു. ബിഹാറിലെ ബക്സാറിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.

രോഗബാധിതയായി കിടപ്പിലായിരുന്ന ഭാര്യ രാംദുലാരിയാണ് ബുധനാഴ്ച മരണപ്പെട്ടത്. 81 വയസ്സായിരുന്നു ഇവർക്ക്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവരുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഭാര്യയുടെ മരണവാർത്ത അറിഞ്ഞ ഭർത്താവ് കമല പ്രസാദ് സോനാർ ഏറെ ദുഖത്തിലായിരുന്നു. തുടർന്നാണ് ഭാര്യ മരിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇദ്ദേഹവും മരണപ്പെട്ടത്.

ഭാര്യയുടെ വിയോഗം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും അതീവ ദുഖത്തിലാഴ്ത്തി. ജീവിതത്തിലെന്ന പോലെ മരണത്തിലും വേർപിരിയാതിരുന്ന ഇരുവരെയും ഒരേ ശവകുടീരത്തിൽ ആണ് അന്ത്യവിശ്രമത്തിനായി അടക്കം ചെയ്തത്.

Leave a Reply