വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒമ്പതാം ക്ലാസുകാരി ഗർഭിണി; പോലീസുകാരനും അകന്ന ബന്ധുവുമായ 43 കാരൻ പിടിയിൽ

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒമ്പതാം ക്ലാസുകാരി ഗർഭിണി; പോലീസുകാരനും അകന്ന ബന്ധുവുമായ 43 കാരൻ പിടിയിൽ

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണി. സംഭവത്തിൽ അന്വേഷണം നടന്നപ്പോൾ പൊലീസുകാരനായ നാല്‍പ്പത്തിമൂന്നുകാരന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും മാരായമുട്ടം സ്വദേശിയും മറയൂര്‍ സ്റ്റേഷനിലെ സി.പി. ഒ യുമായ ദിലീപ് (43 ) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസ് മറയൂരിലെത്തി ഇയാളെപിടികൂടിയെന്നാണ് വിവരങ്ങൾ. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ളാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ പോക്സോ കേസ്.

Leave a Reply