17 കാരിയോട് അടങ്ങാത്ത പ്രണയം;തട്ടിക്കൊണ്ടു പോയത് ഒരുമിച്ച്‌ ജീവിക്കാന്‍: തിരുവനന്തപുരത്ത്‌ 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ട്യൂഷന്‍ ടീച്ചര്‍ പറഞ്ഞത് കേട്ടോ

17 കാരിയോട് അടങ്ങാത്ത പ്രണയം;തട്ടിക്കൊണ്ടു പോയത് ഒരുമിച്ച്‌ ജീവിക്കാന്‍: തിരുവനന്തപുരത്ത്‌ 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ട്യൂഷന്‍ ടീച്ചര്‍ പറഞ്ഞത് കേട്ടോ

തിരുവനന്തപുരത്ത്‌ 17 കാരിയെ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടു പോയത് ഒരുമിച്ച്‌ ജീവിക്കാണെന്ന് മൊഴി.സംഭവത്തിൽ ശ്രീകാര്യം സ്വദേശിനിയായ ട്യൂഷൻ ടീച്ചറായ 22കാരിയാണ് പിടിയിലായത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ സഹായിച്ച ഇവരുടെ സുഹൃത്തും വേറ്റിനാട് സ്വദേശിയുമായ 24 കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

കുട്ടിയുടെ മുൻ ട്യൂഷൻ ടീച്ചറാണ് പിടിയിലായ യുവതി. യുവതിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച്‌ യുവതിക്കെതിരെ മുമ്ബ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസം മുമ്ബാണ് പെണ്‍കുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്‍റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിക്ക് 18 വയസ്സായാല്‍ ഒന്നിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തല്‍ക്കാലം രക്ഷിതാക്കള്‍ക്കൊപ്പം പോകാൻ പൊലീസ് നിര്‍ദേശിച്ചതനുസരിച്ച്‌ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം മടങ്ങി.

Leave a Reply