അടുത്ത സീസണ് വേണ്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച യുവ മുന്നേറ്റ താരം ഇർഫാൻ യദ്വാദിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ചെന്നൈയിൻ എഫ്സി. 22 കാരനായ ഇർഫാൻ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ക്ലബായ ബാംഗ്ലൂർ യൂണൈറ്റഡിലാണ് കളിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ഇർഫാൻ. ഇത്തരത്തിൽ ഗോളടിച്ചു കൂട്ടുന്ന ഇർഫാനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുകയും പ്രാരംഭ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുമ്പോഴാണ് ബ്ലാസ്റ്റേഴ്സിനെക്കാൾ വലിയ ഓഫറുകളുമായി ചെന്നൈയിൻ എഫ്സി ഇർഫാനെ സമീപിച്ചത്. താരം ചെന്നയിനിലേക്ക് പോകാനാണ് കൂടുതൽ സാധ്യത