പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവിന് കടുത്ത ശിക്ഷ വിധിച്ച് കോടതി

പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവിന് കടുത്ത ശിക്ഷ വിധിച്ച് കോടതി

പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് 44.5 വര്‍ഷം കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയും. മലപ്പുറം മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി തന്റെ കീഴുപറമ്പ് കുനിയിലുള്ള വീട്ടിലെ കിടപ്പുമുറിയില്‍ വച്ചായിരുന്നു മകളെ പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്.

Leave a Reply