മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ ആന ആക്രമിച്ചു കൊന്നു

മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ ആന ആക്രമിച്ചു കൊന്നു

കര്‍ണാടകയില്‍ ആനയെ മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. ഇന്നലെ കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവില്‍ ആണ് സംഭവം.

ആനയെ മയക്കുവെടി വച്ചപ്പോള്‍ അത്‌ തിരികെ വന്ന് വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു. വെങ്കിടേഷ് ആനക്കാര്യത്തിൽ വിദഗ്ദ്ധനായിരുന്നു.

‘ഭീമ’ എന്ന ആനയെ മയക്കുവെടി വെക്കാനാണ് വെങ്കിടേഷ് എത്തിയിരുന്നത്. കാപ്പിത്തോട്ടത്തില്‍ വെച്ച്‌ മയക്കുവെടി കൃത്യമായി വെച്ചെങ്കിലും ആന തിരിഞ്ഞ് വെങ്കിടേഷിന് നേരെ ഓടിയെത്തി. വെങ്കിടേഷ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുഴിയില്‍ വീണു. ഇതിനിടെയാണ് വെങ്കിടേഷിന് ആനയുടെ ചവിട്ടേറ്റത്. വെങ്കിടേഷിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തുടര്‍ന്ന് കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വെച്ചാണ് ആനയെ ഓടിച്ചത്. ശേഷം വെങ്കിടേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.. ചവിട്ടേറ്റ് ഇദ്ദേഹത്തിെന്‍റ നെഞ്ചിലും തലയിലും ആഴത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മോഹൻകുമാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വെങ്കടേഷിന്റെ കുടുംബത്തിന് സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി.

Leave a Reply