ഫോട്ടോ ഷൂട്ടിനിടെ അപകടം; നവദമ്പതികൾക്ക് ദാരുണാന്ത്യം

ഫോട്ടോ ഷൂട്ടിനിടെ അപകടം; നവദമ്പതികൾക്ക് ദാരുണാന്ത്യം

ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍ ദമ്ബതികളാണ് ഫോട്ടോ ഷൂട്ടിനിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ചെന്നൈക്കടുത്തുള്ള പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവദമ്ബതികളാണ് വാട്ടര്‍ ബൈക്ക് ഓടിക്കുന്ന ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചത്.

ലോകേശ്വരൻ, വിബുഷ്‌നിയ എന്നീ ദമ്ബതികളാണ് മരിച്ചത്.ജൂണ്‍ 1നായിരുന്നു ഇവരുടെ വിവാഹം. സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനു കാരണമായതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ബോട്ട് തലകീഴായി മറിയുകയും ഇരുവരെയും കടലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയുമായിരുന്നു. എന്നാല്‍ എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. ലോകേശ്വരന്‍റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. വിബുഷ്നിയുടേത് ശനിയാഴ്ച രാവിലെയും.

Leave a Reply