സ്‌കൂളിലെ കലാപരിപാടികളിലെല്ലാം സജീവം; നിഹാലിന്റെ സ്‌കൂൾ പരിപാടിയിലെ വീഡിയോ കാണാം

സ്‌കൂളിലെ കലാപരിപാടികളിലെല്ലാം സജീവം; നിഹാലിന്റെ സ്‌കൂൾ പരിപാടിയിലെ വീഡിയോ കാണാം

കണ്ണൂർ മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കൾ കടിച്ചുകീറി ഭിന്നശേഷിക്കാരനായ 11കാരന്റെ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്. കെട്ടിനകം പള്ളക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലിനാണ് ദാരുണാന്ത്യം. വൈകീട്ട് അഞ്ചുമണിയോടെ കാണാതായ കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ രാത്രി ഒൻപതോടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ ശരീരമാസകലം മുറിവുകളോടെ ബോധഹരിതനായ നിലയിൽ കണ്ടെത്തിയത്.വീട്ടിൽനിന്ന് 300 മീറ്റർ അകലെയാണ് കുട്ടി ചോരവാർന്നു കിടക്കുന്ന നിലയിൽ കിടന്നിരുന്നത്. മുഖവും വയറും നായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു. ഈ സമയത്ത് ജീവനുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

അതെ സമയം ഭിന്നശേഷി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന നിഹാൽ തനറെ സ്‌കൂളിലെ കലാപരിപാടികളിൽ സജീവമായിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മീഡിയ വൺ തയാറാക്കിയ റിപ്പോർട്ട് കാണാം.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://fb.watch/l6pvwNAFrf/

Leave a Reply