ബാലതാരമായി എത്തി പിന്നീട് കുടുംബ പ്രേക്ഷകർക്ക് സുപരിപ്രിതയായ താരമാണ് അനുശ്രീ. നായികയായി നിരവധി പരമ്പരകളിലൂടെ മലയാളികളുടെ വീട്ടിലൊരു അംഗത്തെ പോലെയായി അനുശ്രീ മാറി. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അനുശ്രീയുടെ ഓണ്‍ സ്ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്ക്രീന്‍ ജീവിതവും എന്നും ആളുകളുടെ ഇഷ്ട വിഷയമാണ്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു അനുശ്രീ ഛായാഗ്രാഹകനായ വിഷ്ണുവിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തില്‍ വിള്ളലുകള്‍ വീണുകയും ഇരുവരും പിരിയുകയും ചെയ്തു.
അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ മുന്നില്‍ തന്നെയുണ്ട് അനുശ്രീ. ഇതിന്റെ പേരില്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവച്ച പുതിയ വീഡിയോയും ഒരേ സമയം കയ്യടിയും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയാണ്. കള്ളുഷാപ്പില്‍ പോയി കള്ളു കുടിക്കുന്ന തന്റെ വീഡിയോയാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. പൊതുവെ കള്ള് ഷാപ്പില് പോയി ഭക്ഷണം കഴിക്കുന്ന വീഡിയോകളൊക്കെയാണ് താരങ്ങള്‍ പങ്കുവെക്കാറുള്ളത്. എന്നാല്‍ ഷാപ്പില് പോയി കള്ള് കുടിക്കുക എന്ന പ്രധാന പരിപാടി തന്നെ പിടിച്ചിരിക്കുകയാണ് അനുശ്രീ. ഇതിന്റെ പേരില്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും കളിയാക്കലും ലഭിക്കുന്നുണ്ട്. എന്നാല്‍ ആ കമന്റുകള്‍ താന്‍ പ്രതീക്ഷിക്കുന്നതായാണ് അനുശ്രീ പറയുന്നത്.
ഞാന്‍ നല്ല അന്തസ്സായി കള്ളു കുടിക്കുന്ന ആളാണ്. പക്ഷെ വീഡിയോയില്‍ ആദ്യമായിട്ടാണ് എന്ന് പറഞ്ഞാണ് അനുശ്രീയുടെ കള്ളുകുടി. കൂടാതെ ഷാപ്പിലെ ഭക്ഷണത്തെ കുറിച്ചും, ടെച്ചിങ് കോമ്പിനേഷനെ കുറിച്ചുമെല്ലാം വീഡിയോയില്‍ അനുശ്രീ സംസാരിക്കുന്നുണ്ട്. അതേസമയം വീഡിയോയില്‍ അനുശ്രീ നോണ്‍ വെജ് കഴിക്കുന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. കകാരണം, നേരത്തെ ഒരു അഭിമുഖത്തില്‍ താനൊരു വെജിറ്റേറിയന്‍ ആണെന്ന് അനുശ്രീ പറഞ്ഞിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താന്‍ ബ്രാഹ്മണ കുടുംബമാണ്, അതുകൊണ്ട് പ്യുയര്‍ വെജ്ജ് ആയിരുന്നു എന്നാണ് നേരത്തെ അനുശ്രീ പറഞ്ഞിരുന്നത്.
കല്യാണ ശേഷമാണ് ബീഫ് കഴിച്ചത് എന്നും അതേ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. അതേസമയം അനുശ്രീയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ബാലതാരമായി സീരിയലില്‍ എത്തിയതാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ ജിത്തുമോന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുശ്രീയുടെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യം ആണ്‍കുട്ടിയുടെ വേഷത്തില്‍ എത്തിയ അനുശ്രീക്ക് പിന്നീട് ദേവി മാഹാത്മ്യം, അമല, ഏഴുരാത്രികള്‍, പാദസരം, സീത, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമാകാന്‍ സാധിച്ചു.