ലിവ്‌ ഇൻ റിലേഷൻഷിപ്പ്‌ അവസാനിപ്പിച്ച്‌ കനി കുസൃതി

ലിവ്‌ ഇൻ റിലേഷൻഷിപ്പ്‌ അവസാനിപ്പിച്ച്‌ കനി കുസൃതി

ജീവിത പങ്കാളി ആനന്ദ് ഗാന്ധിയുമായി നടി കനി കുസൃതി വേർപിരിഞ്ഞു. ആനന്ദ്‌ ഗാന്ധി മറ്റൊരു സ്‌ത്രീയുമായി പ്രണയത്തിലാണെന്നും അതിനാൽ തങ്ങൾ പിരിഞ്ഞുവെന്നുമാണ്‌ കനി അഭിമുഖത്തിൽ പറഞ്ഞത്‌. ഇതിനുമുമ്പും താരത്തിന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. മൈത്രയന്റെ മകളായ കനി ചലച്ചിത്ര താരം, മോഡല്‍, നാടക നടി തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്‌. തന്റെ നിലപാടുകള്‍ എന്നും വളരെ വ്യക്തവും ശക്തവുമായി പറയാറുണ്ട്‌. പ്രണയം, പാര്‍ട്ണര്‍ഷിപ് എന്നിവയെ കുറിച്ചെല്ലാം ഇത്തരത്തിൽ തുറന്ന്‌ സംസാരിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തില്‍ മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും കഴിഞ്ഞാല്‍ ഏറെ സ്വാധീനമുണ്ടാക്കിയ വ്യക്തി ആനന്ദാണ്‌. ഇമോഷണലി സെന്‍സിറ്റീവ് ആയിരിക്കുക എന്ന രീതിയില്‍ എന്നെ വൈകാരികമായി വളര്‍ത്തിയത് മൈത്രേയനും ജയശ്രീയുമാണ്. പക്ഷേ എന്നെ ഇന്‍ഡലക്ച്വലി വളര്‍ത്തിയത് ആനന്ദാണെന്ന് പറയാം. ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷമായി. ഇപ്പോൾ അദ്ദേഹം മറ്റൊരാളെ സ്വീകരിച്ചതിൽ താൻ ഒരുപാട് സന്തോഷവതിയാണ്‌. ഇപ്പോൾ സഹോദരനോടുള്ള സ്നേഹമാണ് ആനന്ദിനോടുള്ളത്‌.

ആനന്ദ് പുതിയ പങ്കാളിയുമായി താമസിക്കുന്നിടത്തേക്ക് പോകാറുണ്ട്‌. പക്ഷെ, അദ്ദേഹത്തിന്റെ കാമുകി ആണ് ജീവിതത്തിലെ പ്രൈമറി പാർട്ണർമാർ. ജീവിതത്തിൽ ആനന്ദ് ഇപ്പോൾ ഏറ്റവുമെടുത്ത ആത്മബന്ധം പുലർത്തുന്ന വ്യക്തി അവരാണ്‌. ഒരിക്കലും ഞങ്ങൾക്കിടയിൽ പണ്ടുണ്ടായിരുന്ന ആ സ്നേഹം ഇല്ല. ഒരു ഫാമിലി പോലെയാണെങ്കിലും അദ്ദേഹത്തോട് എനിക്കിപ്പോൾ സഹോദരനോടുള്ള സ്നേഹം മാത്രമാണെന്നും കനി പറയുന്നു.

Leave a Reply