സീരിയൽ താരം ലക്ഷ്മി നന്ദൻ വിവാഹിതയായി

സീരിയൽ താരം ലക്ഷ്മി നന്ദൻ വിവാഹിതയായി

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ ലക്ഷ്മി നന്ദൻ വിവാഹിതയായി. അമ്പലത്തിൽ വച്ച്‌ വളരെ ചെറിയ ചടങരൊണ്‌ വിവാഹത്തിന്‌ ഉണ്ടായിരുന്നത്‌. വിഷ്ണുവാണ് വരൻ. വിവാഹത്തിന്റെ ചിത്രങ്ങൾ ലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വൈറ്റ് കളർ സാരിയിൽ വളരെ സിമ്പിൾ ലുക്കിലാണ്‌ ലക്ഷ്മി നവവധുവായി എത്തിയത്‌. പച്ചനിറത്തിലുള്ള ബോർഡറോടുകൂടിയ മുണ്ട് ആയിരുന്നു വിഷ്ണുവിന്റെ വേഷം. തുളസിമാല അണിഞ്ഞുകൊണ്ടുള്ള ഇവരുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ആഘോഷമായി.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലക്ഷ്മി നേരത്തെ തന്നെ വിഷ്ണുവും ഒത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടായിരുന്നു. വീട്ടുകാർ തമ്മിൽ ഇഷ്ടപ്പെട്ടാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുന്നത്. എം ബി എ ബിരുദധാരിയായ വിഷ്ണു പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്നുണ്ട്. ആദ്യാഢംബരമായി നടക്കാറുള്ള സെലിബ്രേറ്റി കല്യാണത്തിൽ നിന്ന്‌ മാറി വളരെ സിമ്പിൾ ആയാണ്‌ വിവാഹം നടന്നത്‌. വളരെ സിമ്പിൾ ആയാണ് താരങ്ങൾ വിവാഹ വേഷത്തിൽ എത്തിയത്. ഇതാണ് ആരാധകരെ ഏറ്റവും അധികം അമ്പരപ്പിച്ചത്.

Leave a Reply