സെൽഫി എടുക്കാൻ വന്നിട്ട് ശരീരത്തിൽ പിടിക്കുന്നു: മീനാക്ഷി

സെൽഫി എടുക്കാൻ വന്നിട്ട് ശരീരത്തിൽ പിടിക്കുന്നു: മീനാക്ഷി

അവതരണ രംഗത്ത് തന്റേതായ ശൈലി കൊണ്ടുവന്ന പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് മീനാക്ഷി. ചുരുങ്ങിയ കാലം കൊണ്ടാണ് മീനാക്ഷി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയത്. ഉടൻ പണം ഷോയിൽ വന്നതിനുശേഷം ആണ് താരത്തെ മലയാളികൾ കൂടുതൽ സ്വീകരിക്കാൻ തുടങ്ങിയത്.

അതിനു മുൻപ് നായകാനായകൻ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഷോയിലെ മികച്ചവേഷം മികച്ച പെർഫോമൻസ് കാഴ്ചവെച്ച മീനാക്ഷി മുൻ നിരയിൽ എത്തുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലും താരം വളരെയധികം സജീവമാണ്.പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. താരം സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും വരുന്ന വിമർശനങ്ങളെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സുതുറ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്.

താരത്തിന്റെ വാക്കുകൾ
സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ് താൻ. അതിനാൽ തന്നെ ഇഷ്ടമുള്ള പോലെ യാത്ര ചെയ്യാനും വസ്ത്രങ്ങൾ ധരിക്കാനും ഒക്കെ എനിക്ക് സാധിക്കാറുണ്ട്. ഉദ്ഘാടന വേദികളിലും സ്റ്റേജ് പ്രോഗ്രാമിലും പോകുമ്പോൾ ചിലർ തൻറെ വസ്ത്രരീതിയെ വിമർശിച്ചുകൊണ്ട് വരാറുണ്ട്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പക്ഷേ സെൽഫി എടുക്കാൻ ആണെന്നും പറഞ്ഞ് അടുത്തെത്തി നുള്ളുന്നതും ശരീരത്തിൽ സ്പർശിക്കുന്നത് ഒക്കെ മര്യാദയില്ലാത്ത പരിപാടിയാണ്. അതൊരിക്കലും സ്നേഹപ്രകടനം അല്ല ഉപദ്രവം ആണെന്നും മീനാക്ഷി പറയുന്നു.

Leave a Reply