അപർണ ജീവനെടുക്കാൻ കാരണം ഭർത്താവിന്റെ അമിത മദ്യപാനം ; എഫ് ഐ ആർ

അപർണ ജീവനെടുക്കാൻ കാരണം ഭർത്താവിന്റെ അമിത മദ്യപാനം ; എഫ് ഐ ആർ

സിനിമ സീരിയൽ തരാം അപർണ നായരുടെ മരണം ഭർത്താവിന്റെ അമിത മദ്യപാനം മൂലമെന്ന് എഫ് ഐ ആർ.ഭർത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി.അപർണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ് ഐ ആർ .അപർണയുടെ ഭർത്താവ് സജിത്ത് നിരന്തരം മദ്യപിക്കുന്ന ആളാണെന്നും അമിത മദ്യപാനം മൂലമുള്ള ഭർത്താവിന്റെ അവഗണയും താങ്ങാനാവാത്ത മനോവിഷമത്തിലാണ് അപർണ ആത്മഹത്യ ചെയ്തതെന്ന് സഹോദരി പൊലീസിന് മൊഴി നൽകി.

 എഫ് ഐ ആറിൽ അപർണയുടെ ഭർത്താവിന്റെ പേര് പ്രതി ചേർത്തിട്ടില്ല.അമിത മദ്യപാനം എന്നുള്ള കാരണം പ്രതി ചേർക്കാനാവില്ലെന്നും മദ്യപാനം മൂലം ശാരീരികമായ പീഡനമൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.അതേസമയം കുടുംബങ്ങളുടെ വിശദമായ ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും കൂടുതകൾ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply