കുമ്പളയിലെ ഫർഹാസിന്റെ അപകട മരണം,എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണി

കുമ്പളയിലെ ഫർഹാസിന്റെ അപകട മരണം,എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണി

കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടർന്നതിനിടെ കാര് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചതിൽ ആരോപണ വിധേയനായ എസ് ഐയുടെ കുടുംബത്തിനെതിരെ ഭീഷണിയെന്ന് പരാതി.ബൈക്കിലെത്തിയ രണ്ടങ്ങ സംഘം എസ് ഐ രജിത്തിന്റെ വീട്ടിനു മുന്നിൽ ഭീഷണി മുഴക്കുന്ന ദ്ര്യശ്യം പോലീസ് പുറത്ത് വിട്ടു.രജിത്തിന്റെ പിതാവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു.

സ്ഥലം മാറ്റിയില്ലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കൊല്ലപ്പെട്ട ഫർഹാസിന്റെ കുടുംബം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, നീതിയുക്തമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പോലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും എസ്പി വൈഭവ് സക്‌സേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Leave a Reply