കാസർഗോഡ് വിദ്യാർത്ഥിനിയെ അയൽവാസി കാറിടിച്ച് പരിക്കേൽപിച്ചു

കാസർഗോഡ് വിദ്യാർത്ഥിനിയെ അയൽവാസി കാറിടിച്ച് പരിക്കേൽപിച്ചു

കുമ്പള:കാസർഗോഡ് കുമ്പളയിലെ ജി എച് എസ് എസ് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ആഷിക ഹിന ക്കാണ് പരിക്കേറ്റത്.പ്രദേശവാസിയായ നൗഷാദ് എന്നയാളാണ് കാറിടിച്ചതെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

    സ്കൂൾ വിട്ട് വരുകയായിരുന്ന ഹിനയ്ക്ക് നേരെ കാര് റിവേഴ്‌സ് എടുത്തു കുത്തി പരിക്കേൽപിക്കുകയായിരുന്നു.പ്രതി നൗഷാദ് പെൺകുട്ടിയോട് അപമര്യാദയായി സംസാരിക്കുകയും തുടർന്ന് കാറിടിക്കുകയായിരുന്നു.ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും നാട്ടുകാർ പോലീസിൽ പറഞ്ഞു.

Leave a Reply