ഗോപി സുന്ദറുമായി പിരിഞ്ഞ ഗായിക അഭയ വീണ്ടും പ്രണയത്തിലോ? ചർച്ചയായി ചുംബന ചിത്രം

ഗോപി സുന്ദറുമായി പിരിഞ്ഞ ഗായിക അഭയ വീണ്ടും പ്രണയത്തിലോ? ചർച്ചയായി ചുംബന ചിത്രം

ഗായിക അഭയ ഹിരൺമയി ‘പൂമ്പാറ്റ’ എന്ന അടിക്കുറിപ്പോടെ ഇട്ട പുത്തൻ പോസ്റ്റാണ്‌ ഇപ്പോൾ ചർച്ചാ വിഷയം. പോസ്റ്റിനൊപ്പം ഹാപ്പിനസ്, ട്രാവലര്‍, ലവ്, ലൈഫ് എന്നിങ്ങനെ ഹാഷ്ടാഗുകളും ഉണ്ട്‌. ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ്‌ വൈറലായത്‌.

പ്രിയപ്പെട്ടയാൾക്കൊപ്പമുള്ള സ്നേഹച്ചിത്രമാണ് ഗായിക പങ്കുവച്ചത്. ഒരാൾ അഭയയെ എടുത്തുപിടിച്ചു ചുംബിക്കുന്നതു ചിത്രത്തിൽ കാണാം. അയാളുടെ മുഖം അവ്യക്തമാണ്. ആരാണ് കൂടെയുള്ളതെന്ന് അഭയ വെളിപ്പെടുത്തിയിട്ടില്ല. അഭയ വീണ്ടും പ്രണയത്തിലായോ എന്നാണ്‌ ഇത്‌ കണ്ട പലരുടെയും സംശയം. നിരവധി പേർ ഗായികയ്ക്ക് ആശംസകളും നേർന്നു. എന്നാൽ കമന്റുകളോട് പ്രതികരിക്കാൻ അഭയ തയ്യാറായിട്ടില്ല.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. അഭയയുടെ വസ്ത്രധാരണരീതിയ്ക്കും സ്റ്റൈലിഷ് ലുക്കിനും ആരാധകർ ഏറെയാണ്. ഗോപി സുന്ദർ ഈണം നൽകിയ ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി പിന്നണിഗാനശാഖയിൽ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്

Leave a Reply