പാൻ ഇന്ത്യൻ സിനിമകൾ വേണ്ട, ഇടവേളയെക്കുറിച്ച്‌ അനുഷ്‌ക ഷെട്ടി

പാൻ ഇന്ത്യൻ സിനിമകൾ വേണ്ട, ഇടവേളയെക്കുറിച്ച്‌ അനുഷ്‌ക ഷെട്ടി

തെന്നിന്ത്യൻ സിനിമകൾക്ക് ‘പാൻ ഇന്ത്യൻ’ റീച്ച് നൽകിയ സംവിധായകരിൽ പ്രമുഖനാണ് എസ് എസ് രാജമൗലി. പ്രഭാസിനും അനുഷ്ക ഷെട്ടിക്കും രാജ്യത്താകമാനം ആരാധകരെ നേടിക്കൊടുത്തതും ബാഹുബലി ഫ്രാഞ്ചൈസിയാണ്. എന്നാൽ ദേവസേനയ്ക്ക് ശേഷം ‘പാൻ ഇന്ത്യൻ’ സിനിമകളിൽ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് പറയുകയാണ് അനുഷ്ക ഷെട്ടി.

പാൻ-ഇന്ത്യൻ പ്രോജക്റ്റുകൾ തിരഞ്ഞെടുക്കാതിരുന്നത് ബോധപൂർവ്വമാണെന്നാണ് താരം പറഞ്ഞത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു അനുഷ്ക. 2018ൽ ‘ഭാഗമതി’യും 2020ൽ ദ്വിഭാഷ ചിത്രമായ ‘നിശബ്ദവു’മാണ് അനുഷകയുടെതെയായി റിലീസിനെത്തിയത്.

‘ബാഹുബലി പൂർത്തിയാക്കിയ ശേഷം ഭാഗമതി കമ്മിറ്റ് ചെയ്തിരുന്നു. തുടർന്ന് ബോധപൂർവ്വം ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു. പുതിയ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അങ്ങനെയൊരു ഇടവേള ആവശ്യമായിരുന്നു. ആ സമയം തിരക്കഥകൾ കേട്ടിരുന്നില്ല,’ അനുഷ്ക പറഞ്ഞു. ഇപ്പോൾ പുതിയ തിരക്കഥകൾ കേൾക്കുകയാണ് താരം. അതിനാൽ, ആവേശകരമായ ഒരു കഥാപാത്രം ലഭിച്ചാൽ ഭാഷ പരിഗണിക്കാതെ അഭിനയിക്കുമെന്നും അനുഷ്ക പറഞ്ഞു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി നായികയായ തെലുങ്ക് ചിത്രം ‘മിസ് ഷെട്ടി, മിസ്റ്റർ ഷെട്ടി’ തിയേറ്ററുകളിലാണ്. മഹേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവീൻ പോളി ഷെട്ടിയാണ് നായകൻ. ജയസൂര്യ നായകനാകുന്ന ‘കത്തനാരി’ലും താരം അഭിനയിക്കുന്നുണ്ട്.

Leave a Reply