വിജയ് നായകനായ കുരുവിയിലാന് നടി മാളവിക അവസാനമായി അഭിനയിച്ചത്. ആ ഓർമ്മക പങ്കുവെക്കുകയാണ് താരം. കുരുവി സിനിമ ഇറങ്ങിയതോടെയാണ് വിജയിക്ക് തമിഴ് സിനിമയുടെ ഋതിക് റോഷൻ എന്ന വിളിപ്പേര് വീണത്. അദ്ദേഹത്തിനൊപ്പമുള്ള കുരുവിയിലെ ഗാനം എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അവസരം തന്നെ ആയിരുന്നു. ആ പാട്ടിലേക്ക് എനിക്ക് ക്ഷണം വന്നപ്പോൾ ഞാൻ വല്ലാത്ത ഒരു ആശയ കുഴപ്പത്തിൽ ആയിരുന്നു. കാരണം ആ സമയത്ത് ഞാൻ രണ്ടു മാസം ഗർഭിണി ആയിരുന്നു. എന്നാൽ ആ അവസരം നഷ്ടപ്പെടുത്താനും എനിക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഞാൻ ആ നൃത്ത രംഗങ്ങളിൽ അഭിനയിച്ചത്.
അത് കാണുമ്പോൾ തന്നെ അറിയാം, ഞാൻ വലുതായി ഡാൻസ് കളിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ ഇല്ല. ഒരു കുപ്പിയേപോല്ലേ ഞാൻ ഇടയ്ക്ക് സ്‌ക്രീനിൽ വന്നു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. അത് കാണുമ്പോൾ ഇപ്പോൾ എനിക്ക് ചിരി വരാറുണ്ടെന്നും താരം പറഞ്ഞു. എന്നാൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഭയങ്കര പേടി ആയിരുന്നു. കാരണം രണ്ടു മാസം ഗർഭിണി ആയിരുന്നു. ആ സമയത്ത് ഡാൻസ് കളിക്കുന്നത് കൊണ്ട് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ പേടിച്ചിരുന്നു. എന്നാൽ എന്നേക്കാൾ വലിയ പേടിയും ടെൻഷനും വിജയിക് ആയിരുന്നു. ഓരോ ഷോട്ട് കഴിയുംതോറും കുഴപ്പമൊന്നുമില്ലല്ലോ അല്ലെ, ഓക്കേ ആണോ എന്നൊക്കെ വിജയ് വന്നു എന്നോട് തിരക്കിയിരുന്നു എന്നുമാണ് മാളവിക പറയുന്നത്.
തമിഴ് സിനിമയുടെ തല അജിത്തിനൊപ്പം ഉന്നൈ തേടി എന്ന ചിത്രത്തിൽ കൂടിയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തമിഴ് നാട്ടിൽ വൻ വിജയം ആയതോടെ നിരവധി അവസരങ്ങൾ ആണ് താരത്തെ തേടി വന്നത്. അങ്ങനെ വളരെ പെട്ടന്ന് തന്നെ മാളവിക തമിഴിൽ ശ്രദ്ധിക്കപ്പെട്ട നായികയായി മാറുകയായിരുന്നു. 2007 ൽ വിവാഹിതയായ താരം 2008 മുതൽ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ കുടുംബമായി കഴിയുകയാണ് നടി.