ബിജെപിക്ക് തിരിച്ചടിയായി ഏക സിവിൽകോഡിനെതിരെ ബി.ജെ.പി സഖ്യകക്ഷി എ.ഐ.എ.ഡി.എം.കെ. ഏക സിവിൽകോഡിനെതിരായ പഴയ നിലപാടിൽനിന്ന് ഒരു മാറ്റവുമില്ലെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസാമി വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമാണ് എ.ഐ.എ.ഡി.എം.കെ ജനവിധി തേടിയതെങ്കിലും പ്രകടനപത്രികയിൽ ഏക സിവിൽകോഡിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. ഏക സിവിൽകോഡിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നാണ് എ.ഐ.എ.ഡി.എം.കെ പ്രകടനപത്രികയിലെ ‘മതേതരത്വം’ എന്ന ഭാഗത്ത് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും ഇതിൽ പറയുന്നുണ്ട്.