ഓപ്പറേഷൻ താമരയ്ക്ക് തിരിച്ചടി; 29 ബി.ജെ.പി മുൻ എം.എൽ.എമാർ കോൺഗ്രസില്‍

ഓപ്പറേഷൻ താമരയ്ക്ക് തിരിച്ചടി; 29 ബി.ജെ.പി മുൻ എം.എൽ.എമാർ കോൺഗ്രസില്‍

ബിജെപിയുടെ ഒപ്പേറഷൻ താമരയ്ക്ക് തിരിച്ചടി നലകി കോൺഗ്രസ്. ഹരിയാനയിൽ ബി.ജെ.പിയിൽനിന്ന് നിരവധി നേതാക്കളാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. ഏതാനും മാസങ്ങൾക്കിടെ ഹരിയാനയിൽ 29 മുൻ എം.എൽ.എമാരാണ് കോൺഗ്രസിലേക്ക് കൂടുമാറിയത്.

29 മുൻ ബി.ജെ.പി എം.എൽ.എമാരും മന്ത്രിമാരും കഴിഞ്ഞ ഏതാനും മാസത്തിനിടെ കോൺഗ്രസിൽ ചേർന്നു. ഇന്നലെ മൂന്ന് മുൻ നിയമസഭാ സാമാജികരാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്.

മനോഹർലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കെന്നാണ് കോൺഗ്രസ് പറയുന്നത്.

Leave a Reply