പല്ല് വേദനയ്‌ക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മരിച്ചു

പല്ല് വേദനയ്‌ക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മരിച്ചു

കുന്നംകുളം മലങ്കര ആശുപത്രിയിൽ പല്ല് വേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ മൂന്നര വയസുകാരൻ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ-ഫെൽജ ദമ്പതികളുടെ മകൻ ആരോൺ (മൂന്ന്) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.
പല്ല് വേദനയെ തുടർന്ന് എത്തിയ കുട്ടിയെ റൂട്ട് കനാൽ സർജറിക്ക് വിധേയമാക്കുകയായിരുന്നു. രാവിലെ ആറുമണിക്ക് സർജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് പതിനൊന്ന് മണിയോടെ ബന്ധുക്കൾ ആവിശ്യപെട്ടെങ്കിലും ആശുപത്രി അധികൃതർ കുട്ടിയെ കാണിക്കാൻ തയ്യാറായില്ല. പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ ചികിത്സ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാണ് ബന്ധുക്കളുടെ ആവിശ്യം. തഹസിൽദാരുടെ നേതൃത്വത്തിൽ കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply