ഇതര മതസ്ഥനുമായി പ്രണയം; ആലുവയില്‍ അച്ഛന്‍ വിഷം കൊടുത്ത 14കാരിക്ക് ദാരുണാന്ത്യം

ഇതര മതസ്ഥനുമായി പ്രണയം; ആലുവയില്‍ അച്ഛന്‍ വിഷം കൊടുത്ത 14കാരിക്ക് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ അച്ഛൻ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. ഇതര മതസ്ഥനുമായുള്ള പ്രണയത്തെ തുടർന്നാണ് അച്ഛൻ മകൾക്ക് വിഷം നൽകിയത്. 14 വയസുകാരിയായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഒക്ടോബർ 29ന് രാവിലെയാണ് പിതാവ് കുട്ടിക്ക് വിഷം നൽകിയത്. ഇയാൾ കമ്പിവടികൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ റിമാൻഡിലാണ്.

Leave a Reply