നാട്ടിൽ വരാനിരിക്കെ കണ്ണൂർ സ്വദേശി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു

നാട്ടിൽ വരാനിരിക്കെ കണ്ണൂർ സ്വദേശി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു

കണ്ണൂർ ചെമ്പേരി നെല്ലിക്കുറ്റി സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നെല്ലിക്കുറ്റി സ്വദേശികളായ ഷാജി-ജിൻസി ദമ്പതികളുടെ മകൻ ടോണി (23) ആണ് മരിച്ചത്. രണ്ട് വർഷം മുൻപ് സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിയ ടോണി പഠനം പൂർത്തിയാക്കിയതിന് ശേഷം ജോലിക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
കാറിനുള്ളിൽ മരിച്ച നിലയിലാണ് ടോണിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിൽ നിന്ന് വിഷ വാതകം ശ്വസിച്ചതോ ഹൃദയാഘാതമോ ആണ് മരണകാരണം എന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ടോണി അവസാനമായി നാട്ടിലെത്തിയത്. ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് നാട്ടിലെത്തി ബന്ധുക്കളെ കാണാനിരിക്കെയാണ് മരണം സംഭവിച്ചത്.
ടോണിയുടെ മൃതദേഹം കാനഡ ഫോറൻസിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയായാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

Leave a Reply