പിണങ്ങി പോയ ഭാര്യയെ ജോലിക്ക് പോകുന്നതിനിടെ തടഞ്ഞ് നിർത്തി വെട്ടുക്കൊന്നു

പിണങ്ങി പോയ ഭാര്യയെ ജോലിക്ക് പോകുന്നതിനിടെ തടഞ്ഞ് നിർത്തി വെട്ടുക്കൊന്നു

പാലക്കാട്‌ നല്ലേപ്പള്ളിയിൽ പിണങ്ങി പോയ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കമ്പിളിച്ചുങ്കം സ്വദേശി ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഭർത്താവ് സജേഷുമായി പിണങ്ങിയ ഊർമിള കമ്പിളിച്ചുങ്കത്തെ സ്വന്തം വീട്ടിൽ താമസിച്ച് വരികയായിരുന്നു.
രാവിലെ ആറ് മണിയോടെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും ഊർമ്മിളയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ജോലിക്ക് പോകുന്നതിനിടെ വീടിന് സമീപത്തെ പാടത്ത് വെച്ച് സജേഷ് ഊർമ്മിളയെ വെട്ടുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ഊർമ്മിളയെ ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാർ ഓടികൂടിയതോടെ സജീഷ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. ഇതിന് മുമ്പും സജീഷ് ഊർമ്മിളയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇരുവർക്കും രണ്ട് പെൺകുട്ടികളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..

Leave a Reply