തെറ്റിദ്ധാരണകൾ വേണ്ട; സമയബന്ധിതമായി കാൻസറിനെ ചെറുക്കാം; സുഫൈജ അബൂബക്കർ

തെറ്റിദ്ധാരണകൾ വേണ്ട; സമയബന്ധിതമായി കാൻസറിനെ ചെറുക്കാം; സുഫൈജ അബൂബക്കർ

കാൻസറിനെ പറ്റി തെറ്റിദ്ധാരകൾ വേണ്ടെന്നും സമയബന്ധിതമായി കാൻസറിനെ ചെറുക്കാമെന്നും ചെമ്മനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ. ദേശീയ കാൻസർ ബോധവൽക്കരണത്തോടനുബന്ധിച്ച് എച്എൻസി ഹോസ്പിറ്റൽ ദേളിയും ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സുഫൈജാ അബൂബക്കറിന്റെ വാക്കുകൾ.കാന്‍സര്‍ വന്നാൽ മരണം ഉറപ്പാണ്, ചി​കി​ത്സി​ച്ചു മാ​റ്റാ​നാ​വില്ല, പ​ക​രു​ന്ന രോ​ഗ​മാ​ണ് എന്ന് തുടങ്ങി നിരവധി മിഥ്യാ ധാരണകൾ പലർക്കുമുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റിവച്ചുകൊണ്ട് കാന്‍സറിനെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവുണ്ടാവുക എന്നത് ദേശീയ കാന്‍സര്‍ അവബോധ ദിനത്തിന്റെ അനിവാര്യതയാണെന്നും അവർ കൂട്ടിചേർത്തു.

പ്രസ്തുത ക്യാമ്പിൽ ഡോക്ടർ നജ്മ പാലക്കി (പ്രസവ സ്ത്രീ രോഗ വിദക്ത ) അധ്യക്ഷത വഹിച്ചു. ശ്രീമതി സുഫൈജ അബുബക്കർ (ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) ഉദ്ഘടനം ചെയ്തു. തുടർന്ന് ഡോക്ടർ രജീഷ സി എചും (പീഡിയാക്ട്രീഷൻ). ഡോക്ടർ മുഹമ്മദ് ഷിൻ (ഫിസിഷ്യൻ) എന്നിവർ അവബോധന ക്ലാസ് എടുത്തു . തുടർന്ന് ശ്രീമതി അനീസ പാലോട്ട് (കുടുംബശ്രീ സി ഡി എസ് വൈസ് ചെയർ പേഴ്‌സൺ) , ലത ഭാസ്‌ക്കരൻ , പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
രാഹുൽ മോഹൻ (അഡ്മിനിസ്‌ട്രേറ്റർ ) സ്വാഗതവും താജുദ്ധീൻ (ഫാർമസി ഇൻചാർജ് എച് എൻ സി ഹെൽത്ത് കെയർ ഗ്രൂപ്പ് ) നന്ദിയും പറഞ്ഞു .
അഫീഫ് , ലക്ഷ്‍മികുട്ടി , ശ്രീജ റ്റി ഡി , റോസ്‌ലി ജോസഫ് , മഹ്ഷൂക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷൻ പുറമെ ലാബ്,അൾട്രാ സൗണ്ട് സ്കാനിംഗ് തുടങ്ങിയ ഡിസ്കൗണ്ടുകളും നൽകി.

Leave a Reply