വിവാഹ ഒരുക്കത്തിനായി ബ്യൂട്ടി പാർലറിൽ പോയ വധു തിരിച്ച് എത്താതെയിരുന്നത് പരിഭ്രാന്തി പരത്തി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ആറുമാസം മുന്‍പ് വിവാഹ നിശ്ചയം നടത്തിയശേഷമാണ് മുഹൂര്‍ത്തം തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിനായി ഇവിടെ എത്തിയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോയ വധു മുഹൂര്‍ത്ത സമയമടുത്തിട്ടും മണ്ഡപത്തില്‍ എത്തിയില്ല.
ആദ്യം ബന്ധുക്കൾ ഭയപ്പെട്ടുവെങ്കിലും സത്യം അറിഞ്ഞത്തോടെ കല്ല്യാണം മുടങ്ങി. മുഹൂര്‍ത്തസമയത്തും വധു എത്താത്തതോടെയാണ് ആളുകൾ കാര്യം തിരിക്കി ഇറങ്ങിയത്. വധു മുങ്ങിയതാണെന്ന് കണ്ടെത്തി. ഇതോടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് മുടങ്ങിയത്.
ഇരുകൂട്ടരും കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കാതെ സ്ഥലത്തുനിന്ന് പിരിഞ്ഞുപോയതായി പോലീസ് അറിയിച്ചു. വിവാഹത്തിനായി എത്തിയവര്‍ ആഹാരം കഴിക്കാതെ മടങ്ങിയതോടെ സദ്യയും പാഴായി.