ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രം

ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രം

രാജ്യത്ത് 2027ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഡീസല്‍ വാഹന നിരോധനത്തിലൂടെ ഇലക്ട്രിക് വാഹങ്ങളുടെ വില്‍പന പ്രോത്സാപ്പിക്കാനും നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി കൈവരിക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഡീസലിനേക്കാള്‍ മലിനീകരണം കുറഞ്ഞ പ്രകൃതിവാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്.

ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനാലാണ് നിരോധനത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2030 ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും ഗതാഗതത്തിനുള്ള ഡീസല്‍ ബസുകള്‍ക്ക് 2024 മുതല്‍ ഒഴിവാക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു.

Leave a Reply