ഭാര്യ പോൺ നടിയെ പോലെയാകണം; ഭാര്യയെ പോൺ വീഡിയോ കാണാനും പോൺനടിമാരെപ്പോലെ വസ്ത്രം ധരിക്കാനും നിർബന്ധിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യ പോൺ നടിയെ പോലെയാകണം; ഭാര്യയെ പോൺ വീഡിയോ കാണാനും പോൺനടിമാരെപ്പോലെ വസ്ത്രം ധരിക്കാനും നിർബന്ധിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യയെ പോൺ കാണാൻ നിർബന്ധിച്ച യുവാവിനെതിരെ കേസ്. ന്യൂഡൽഹിയിൽ ഈസ്റ്റ് റോഹ്താഷ് നഗർ സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പോൺതാരങ്ങളെപ്പോലെ വസ്ത്രം ധരിച്ചു നടക്കാനും ഇയാൾ ഭാര്യയെ നിർബന്ധിച്ചതായി പരാതിയുണ്ട്.

30കാരിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. 2020ലാണ് ഇവർ വിവാഹിതരായത്. ഇതിനുശേഷം ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

നോയ്ഡയിൽ ഒരു കമ്പനിയിൽ ജീവനക്കാരനാണ് 35കാരനായ ഭർത്താവ്. ഇയാൾ അശ്ലീലചിത്രങ്ങളുടെ അടിമയാണെന്ന് യുവതി ആരോപിച്ചതായി ഷാഹ്ദാര ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് മീണ പറഞ്ഞു. ഭാര്യയെയും പോൺ കാണാൻ നിർബന്ധിക്കും. പോൺനടിമാരെപ്പോലെ വസ്ത്രം ധരിച്ച് നടക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply