ബഷീര്‍ ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സിനിടെ റിട്ട. അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു; വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്

ബഷീര്‍ ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സിനിടെ റിട്ട. അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു; വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സിനിടെ റിട്ട. അധ്യാപകനായ പ്രഭാഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63) ആണ് മരിച്ചത്. വീടിനു സമീപത്തുള്ള കാളികാവ് ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്.

ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുകയായിരുന്നു ഫസലുദ്ദീന്‍. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്ന ഫസലുദ്ദീന്‍, 5 വര്‍ഷം മുന്‍പാണ് വിരമിച്ചത്.

Leave a Reply