അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ കാട്ടൂരിൽ വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ സ്വദേശി അർജ്ജുനന്റെ മകൾ ആർച്ച (17) ആണ് മരിച്ചത്. പെൺകുട്ടിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് പെൺകുട്ടി വീട് വിട്ടിറങ്ങിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തുള്ള പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്ത്രാപ്പിന്നി ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ആർച്ച.

Leave a Reply