പതിനേഴുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു

പതിനേഴുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു

പത്തനംതിട്ടയിൽ പതിനേഴുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി നഗ്ന ചിത്രങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചൂ. പീഢിപ്പിക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കുളത്തൂപ്പുഴ കണ്ടൻചിറ സ്വദേശി സനൽ (23) ആണ് അറസ്റ്റിലായത്. യുവാവും പെൺകുട്ടിയും നേരത്തെ അടുപ്പത്തിലായിരുന്നു.
പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതി മൊബൈലിൽ പകർത്തിയിരുന്നു. നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ കൈയ്യിലെ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തതായും നഗ്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ വീടിന് സമീപത്തെ വനത്തിൽ കയറി ഒളിക്കുകയായിരുന്നു. പോലീസ് വനത്തിനുള്ളിൽ അന്വേഷിക്കുന്നുണ്ടെന്ന്പോ മനസിലാക്കിയ പ്രതി വീട്ടിൽ തിരിച്ചെത്തുകയും പന്തളം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Reply