സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി 42 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി സ്ഥാപന ഉടമ

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി 42 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി സ്ഥാപന ഉടമ

കോട്ടയം തലയോലപ്പറമ്പിൽ 42 ലക്ഷത്തിലധികം രൂപ ജീവനക്കാരി തട്ടിയെടുത്തതായി സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ പരാതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗോൾഡ് ഓഫീസറായ കൃഷ്ണേന്ദുവും സ്വർണ്ണ വായ്പ ഉദ്യോഗസ്ഥനായ ദേവി പ്രിജിത്തും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് ഉടമയുടെ പരാതി. കഴിഞ്ഞ ഏപ്രിൽ മുതൽ 19 പണയ ഇടപാടുകളിലാണ് തട്ടിപ്പ് നടന്നത്. കൃഷ്ണനേന്ദു 28 ലക്ഷത്തിലധികം രൂപ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും കൈമാറി.

സ്ഥാപനത്തിലെ സിസിടിവി ക്യാമറ തകർത്തായിരുന്നു തട്ടിപ്പ് എന്നാണു സ്ഥാപന ഉടമ പറയുന്നത്. സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായ കൃഷ്ണേന്ദുവിന്റെ ഭർത്താവിനെതിരെയും പാർട്ടി നടപടിയെടുക്കുമെന്ന് നിലവിൽ സൂചനയുണ്ട്. ഇവരുടെ ചില അനധികൃത ഇടപാടുകൾ ജനുവരിയിൽ തന്നെ പാർട്ടി അന്വേഷണത്തിൽ കണ്ടെത്തി മാസങ്ങൾക്ക് മുൻപ് പുറത്താക്കിയെന്നാണ് വിശദീകരണം.എന്നാൽ കഴിഞ്ഞ മാസം കൃഷ്ണേന്ദു DYFI മേഖല ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തെത്തിയതായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

Leave a Reply