ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കില്ല, ഡിവോഴ്‌സും ഫയല്‍ ചെയ്യില്ല; വിചിത്ര തീരുമാനത്തിൽ ഞെട്ടി ആരാധകർ

ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കില്ല, ഡിവോഴ്‌സും ഫയല്‍ ചെയ്യില്ല; വിചിത്ര തീരുമാനത്തിൽ ഞെട്ടി ആരാധകർ

നീണ്ട പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേര്‍പിരിയുന്നത്. പിരിഞ്ഞതിന് ശേഷം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടുമൊന്നിക്കുന്നു എന്ന തരത്തില്‍ ഒരുപാട് വാര്‍ത്തകള്‍ ഈയടുത്ത് പ്രചരിച്ചിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആണ് രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത് എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങള്‍ക്ക് ഒരു അവസാനമായിരിക്കുകയാണ്. ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കില്ലെന്നാണ് നാഷണല്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടുപേര്‍ക്കും മറ്റൊരു വിവാഹം കഴിക്കാന്‍ താല്‍പര്യം തോന്നുന്നത് വരെ ഡിവോഴ്‌സ് ഫയല്‍ ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതുവരെ രണ്ട് മക്കളെയും മാറി മാറി നോക്കാനാണ് ഇരുവരുടെയും തീരുമാനം. ഒരുമിച്ച് താമസിക്കുന്നില്ലെങ്കിലും പരസ്പര ബഹുമാനത്തോടെയാണ് അവരിപ്പോള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. മക്കളുടെ ജീവിതത്തില്‍ ഒരു ശൂന്യത ഇല്ലാതെയിരിക്കാന്‍ രണ്ടുപേരും പരമാവധി ശ്രമിക്കുന്നുണ്ട്. യാത്ര, ലിംഗ എന്നീ രണ്ടുമക്കളാണ് ധനുഷിനും ഐശ്വര്യയ്ക്കും ഉള്ളത്.
ഡിസംബറില്‍ റിലീസിന് തയ്യാറാവുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’ ആണ് ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം. ‘പാ പാണ്ടി’ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. ധനുഷിന്റെ കരിയറിലെ അന്‍പതാമത്തെ ചിത്രം കൂടിയായിരിക്കും ‘ഡി 50’ എന്ന് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്ന ചിത്രം.
അതേസമയം പുതിയ ചിത്രമായ ‘ലാല്‍ സലാ’മിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് ഐശ്വര്യ . വിഷ്ണു വിശാലാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. രജനികാന്ത് അതിഥി താരമായും ചിത്രത്തില്‍ വരുന്നുണ്ട്.

Leave a Reply