വിവാഹം നടക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

വിവാഹം നടക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

ഇടുക്കിഅടിമാലിയിൽ വിവാഹം നടക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന പന്നിയാർകുട്ടി സ്വദേശി ജിനീഷ് (39) ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിനിടെ ദേഹമാസകലം പൊള്ളലേറ്റ ജിനീഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഒക്ടോബർ പത്താം തീയ്യതി അടിമാലി സെൻട്രൽ ജംഗ്‌ഷനിൽ വെച്ചാണ് ജിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ച് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിനുള്ളത്. വയസ് നാല്പതിനോട് അടുത്തിട്ടും വിവാഹം നടക്കാത്തതിനെ തുടർന്ന് ജിനീഷ് മനോവിഷമം അനുഭവിച്ചിരുന്നു. വിവാഹം നടക്കാത്തതിൽ വിഷമമുണ്ടെന്ന് ഇയാൾ സുഹൃത്തുക്കളെ അറിയിച്ചിരുന്നതായും പറയുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply