സിവിൽ കോഡിൽ ഭിന്നതയോ? തരൂരിനെ തള്ളി വിഡി സതീശൻ

സിവിൽ കോഡിൽ ഭിന്നതയോ? തരൂരിനെ തള്ളി വിഡി സതീശൻ

ഏക സിവില്‍ കോഡില്‍ ശശി തരൂര്‍ എംപിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്നാണ് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടത്. കരട് രൂപം ആക്കാത്ത ബില്ലിനെ കുറിച്ച്‌ അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നത്. ഏക സിവില്‍ കോഡ് ബില്ല് ഇത്തവണ പാര്‍ലമെന്റില്‍ വരുമോ എന്ന് സംശയമാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

എന്നാൽ സിവില്‍ കോഡ് വേണ്ട എന്നതാണ് കോണ്‍ഗ്രസിന്‍റെ എക്കാലത്തെയും നിലപാട്.ഇക്കാര്യത്തില്‍ എഐസിസി നിലപാട് പറഞ്ഞു കഴിഞ്ഞെന്നും തരൂരിന് ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് ഉണ്ടാകേണ്ട കാര്യമില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

Leave a Reply