തിരഞ്ഞെടുപ്പ് പരാജയം കാര്യമായി;ബി.ജെ.പി പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍; മരുമകള്‍ കസ്‌റ്റഡിയില്‍

തിരഞ്ഞെടുപ്പ് പരാജയം കാര്യമായി;ബി.ജെ.പി പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍; മരുമകള്‍ കസ്‌റ്റഡിയില്‍

ബിജെപി പ്രവർത്തകൻ മരിച്ച സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. പശ്‌ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ മട്‌നാവതി ബി.ജെ.പി. പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുരാന്‍ മുര്‍മു(62)നെയാണു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തിൽ മരുമകൾ ഷര്‍മില മുര്‍മുവിനെയാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥിയായിരുന്നു ഷര്‍മില മുര്‍മു. തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. ഇതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനായ ബുരാന്‍ മുര്‍മുവിനെ കൊല്ലാന്‍ ഷര്‍മില ഗൂഢാലോചന നടത്തിയന്നൊണു ബി.ജെ.പിയുടെ ആരോപണം.

ഷര്‍മില പരാജയപ്പെട്ടതിനു പിന്നാലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബുരാനെ ഉപദ്രവിച്ചിരുന്നതായി ബി.ജെ.പി എം.പി. കാഖെന്‍ മുര്‍മു ആരോപിച്ചു. മകന്‍ ബിപ്‌ളവിനെയും മരുമകളെയും ചോദ്യംചെയ്‌തതിനു മാത്രമേ കൂടുതല്‍ വിവരം നല്‍കാനാകൂവെന്നാണു പോലീസ്‌ നിലപാട്‌.

Leave a Reply