19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ബിജെപി നേതാവിന്‍റെ മകന്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ബിജെപി നേതാവിന്‍റെ മകന്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി സംഭവത്തിൽ ബിജെപി നേതാവിന്‍റെ മകന്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍. വെള്ളിയാഴ്‌ച മധ്യപ്രദേശിലെ ദാതിയ ജില്ലയി ആണ് സംഭവം നടന്നത്. പ്രതികള്‍ 19കാരിയേയും ഇവരുടെ സഹോദരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും തട്ടിക്കൊണ്ട് പോക്കുകയായിരുന്നു.

ശേഷം ഇരുവരെയും ഇവര്‍ ആളൊഴിഞ്ഞ ഒരു വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് നാല് പ്രതികളും ചേര്‍ന്ന് മൂത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പീഡനത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടികളെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞു. പിന്നാലെ തിരികെ വീട്ടിലെത്തിയ മുതിര്‍ന്ന പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

മൂത്ത പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയാണ് പോലീസില്‍ പരാതി നല്‍കിയത്.

Leave a Reply