വിവാഹ തീയതി പ്രഖ്യാപിച്ച് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും. ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് റിയൽ ഇന്ത്യ വിഷൻ നടത്തിയ ‘ഫിയസ്റ്റ’യിലാണ് ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചത്. അടുത്ത വർഷം ഫെബ്രുവരി 16നാണ് വിവാഹമെന്ന് ഇരുവരും അറിയിച്ചു.2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അതിന്റെ ഒന്നാം വാർഷികത്തിലാണ് തങ്ങളുടെ കല്യാണമെന്നും ഇരുവരും കൂട്ടിചേർത്തു.
നേരത്തെ, നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. അതിനു പിന്നാലെ ജൂൺ 26നാകും വിവാഹമെന്നും റോബിൻ വെളിപ്പെടുത്തി. എന്നാൽ, ആ തീയതിയിൽ വിവാഹം നടന്നില്ല. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. അത്തരം ചർച്ചകൾക്കിടയിലാണ് വീണ്ടും റോബിൻ വിവാഹ തീയതി പരസ്യമായി പ്രഖ്യാപിച്ചത്.
വീഡിയോ കാണാം…