‘പറ്റുപുസ്തകം’ കത്തിച്ച് ‘കടക്കാർക്ക്’ പെരുന്നാൾ സമ്മാനം; ഞെട്ടിച്ച് സൗദി വ്യാപാരി; വീഡിയോ കാണാം

‘പറ്റുപുസ്തകം’ കത്തിച്ച് ‘കടക്കാർക്ക്’ പെരുന്നാൾ സമ്മാനം; ഞെട്ടിച്ച് സൗദി വ്യാപാരി; വീഡിയോ കാണാം

കടമിടപാടുകൾ രേഖപ്പെടുത്തിയ പറ്റുപുസ്തകം കത്തിച്ച് തന്റെ സ്ഥിരം ഇടപാടുകാർക്ക് പെരുന്നാൾ സമ്മാനം നൽകി സലിം ബിൻ ഫദ്ഹാൻ അൽ റാഷിദിയെന്ന സൗദി വ്യാപാരി. ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെ കമന്റുകളും ഷെയറുകളും നിറഞ്ഞു. കടക്കാരോടെല്ലാം താൻ ഈ പുണ്യദിനത്തിൽ ക്ഷമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തുടർന്നാണ് പണം തരാനുള്ളവരുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ കണക്കുപുസ്തകങ്ങളെല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞത്.

പരിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ മാസമായ ദുൽഹിജ്ജയുടെ നന്മയെ മുൻനിർത്തിയാണ് താൻ കടക്കാരോടെല്ലാം ക്ഷമിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചുപറയുന്നു.

https://twitter.com/i/status/1672703553075281920

Leave a Reply